പാലക്കാട്: ഇന്ത്യയിൽ ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസ് പ്ളീനറി സമ്മേളനത്തിലെ പ്രഖ്യാപനം ധീരമാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ പ്രസ്താവിച്ചു. സമ്പന്ന സവർണ മേൽക്കോയ്മ അരങ്ങ് തകർക്കുന്ന വേളയിൽ ജാതി സെൻസസിന് പ്രാധാന്യമേറെയാണ്.
2020ൽ ഒ.ബി.സി മെമ്മോറിയൽ ഗവർണർക്ക് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യമായിരുന്നു ജാതി സെൻസസ്. ഈ ആവശ്യം കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്മെന്റ് മുഖേന കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് മുമ്പിലെത്തിച്ചിരുന്നു. അത് അംഗീകരിച്ച എ.ഐ.സി.സിയെ അഭിനന്ദിക്കുന്നു. ജാതി സെൻസസ് എടുത്താൽ മാത്രമേ സാമൂഹിക നീതിയുടെ യഥാർത്ഥ ചിത്രം വ്യക്തമാകുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |