കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ ഭൂചലനം. ഇന്ന് പുലർച്ചെ 2.35നായിരുന്നു റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫൈസാബാദിൽ നിന്ന് 267 കിലോമീറ്റർ വടക്കുകിഴക്ക് 245 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം ഇരുപത്തിമൂന്നിനും അഫ്ഗാനിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയായിരുന്നു അന്നും ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അഫ്ഗാനിൽ കഴിഞ്ഞവർഷം ജൂണിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലധികം പേർ മരിക്കുകയും അറുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പക്തിക, ഖോസ്ത് പ്രവിശ്യകളിലാണ് അന്ന് കനത്ത നാശനഷ്ടമുണ്ടായത്.20 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ ഭൂചലനമാണ് അന്ന് അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |