ഇടുക്കി: വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിലാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘത്തിലുള്ളവരാണിവർ.
മാങ്കുളം ആനക്കുളത്ത് നിന്ന് ഒരുകിലോമീറ്ററോളം അകലെയാണ് പാറക്കുട്ടിയിൽ. വിനോദയാത്രയ്ക്കെത്തിയവരിൽ അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്നുപേർ മുങ്ങിപോവുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാട്ടുകാരടക്കം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |