കണ്ണൂർ: കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ളോയീസ് യൂണിയൻ(സി.ഐ.ടി.യു) കണ്ണൂർ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജൻ കണ്ണൂർ സി.കണ്ണൻ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു. .കെ.എ.സൈനുൽ ആബിദ് അദ്ധ്യക്ഷത വഹിച്ചു.108 ആംബുലൻസ് ഡ്രൈവർമാരുടെയും നഴ്സ്മാരുടെയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക. എല്ലാ ആംബുലൻസുകളും 24 മണിക്കുർ ഷെഡ്യുളിലക്ക് മാറ്റുക. തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു. പാചക വാതക വില വർദ്ധനവിനെതിരെ പ്രമേയം അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം പി.പുരുഷോത്തമൻ, 108 ആംബുലൻസ് ജീവനക്കാരായ സജിമോൻ,സിനു,വിഷ്ണു,അമീർ എന്നിവർക്ക് ഉപഹാരം നൽകി. പുതിയ ഭാരവാഹികളായി കെ.ജയരാജൻ(പ്രസിസന്റ്), ലിജിൻ.കെ,ഷിൽജ ഫ്രാൻസിസ്(വൈസ് പ്രസി ഡന്റുമാർ), എ.പി.ധനേഷ്(സെക്രട്ടറി), ജിജേഷ് വിജയൻ, ഡെറിൻ ബാബു(ജോ.സെക്രട്ടറിമാർ),സൈനുൽ ആബിദ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |