SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.26 AM IST

പ്രൈം വോളി: ആദ്യസെമിയിൽ ഇന്ന് കൊൽക്കത്ത ബംഗളുരുവിനെ നേരിടും

prime-volly

കൊച്ചി: പ്രൈം വോളിബാൾ ലീഗ് രണ്ടാം സീസണിന്റെ ആദ്യ സെമിയിൽ ഇന്ന് കൊൽക്കത്ത തണ്ടർ ബോൾട്ട്‌സ് ബംഗളൂരു ടോർപ്പിഡോസിനെ നേരിടും.നാളെ കാലിക്കറ്റ് ഹീറോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് രണ്ടാം സെമി. വൈകിട്ട് 7നാണ് രണ്ട് മത്സരങ്ങളും.ഇന്നലെ നടന്ന അവസാന ലീഗ് റൗണ്ട് മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ 3- 2ന് തോൽപിച്ച് കൊൽക്കത്ത ഒന്നാമൻമാരായി. സ്‌കോർ: 15- 7, 15- 4, 15- 13, 8- 15, 11- 15. കൊൽക്കത്തയുടെ വിനിത് കുമാറാണ് കളിയിലെ താരം. 12 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാർ ഒന്നാമത്തെത്തി. 11 പോയിന്റുമായി അഹമ്മദാബാദ് രണ്ടാം സ്ഥാനം നേടി. ഇന്നലെ കൊൽക്കത്തയുടെ വിനിത് കുമാറിന്റെയും രാഹുലിന്റെയും കരുത്തുറ്റ സ്മാഷുകൾ തടയാൻ അഹമ്മദാബാദിന്റെ പ്രതിരോധ മതിലിന് കഴിഞ്ഞില്ല. അഭിലാഷും ജൻഷാദും ചേർന്ന് ഡിഫൻഡേഴ്‌സിന്റെ സ്‌പൈക്കുകൾ തടഞ്ഞതോടെ 15-7ന് കൊൽക്കത്ത തണ്ടർബോൾട്ട്‌സ് അനായാസം ആദ്യസെറ്റ് നേടി. വിനിതിനൊപ്പം അശ്വൽ റായ് കൂടി ആക്രമണം തുടങ്ങിയതോടെ അഹമ്മദാബാദ് ദുർബലരായി. കെ. രാഹുലിന്റെ സെർവുകൾക്കും ഡിഫൻഡേഴ്‌സിന് മറുപടിയുണ്ടായില്ല. 15 മിനിറ്റിൽ 15- 4ന് കൊൽക്കത്ത രണ്ടാം സെറ്റും അവസാനിപ്പിച്ചു.
മൂന്നാം സെറ്റിൽ 1513ന് സെറ്റും മത്സരവും തണ്ടർബോൾട്ട്‌സ് സ്വന്തമാക്കി. കൊൽക്കത്തയുടെ ബോണസ് പോയിന്റ് വിജയമെന്ന ലക്ഷ്യം നാലാം സെറ്റിൽ അഹമ്മദാബാദ് ബ്ലോക്ക് ചെയ്തു. 7- 0ന് കുതിച്ച അവർ 15- 8ന് സെറ്റ് നേടി. മികവ് തുടർന്ന ഡിഫൻഡേഴ്‌സ് 15- 11ന് അഞ്ചാം സെറ്റും നേടി തോൽവിഭാരം കുറച്ചു.

ലൈവ്: സോണി ടെൻ ചാനലുകളിൽ. ഇന്ത്യക്ക് പുറത്ത് വോളിബാൾ വേൾഡിലൂടെയും തത്സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PRIME LEAGUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.