
ന്യൂഡൽഹി: വിജയ് ചിത്രം 'ജനനായകൻ' റിലീസ് ചെയ്യാൻ വഴിയൊരുങ്ങുമോയെന്നതിൽ ഇന്ന് നിർണായക ദിവസം. വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ടി.വി.കെ അദ്ധ്യക്ഷൻ കൂടിയായ വിജയ്‌യുടെ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സെൻസർ ബോർഡ് തടസഹർജി സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |