തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദ്യാർത്ഥികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്ത് 5 കിലോ അരി വീതം നൽകും. 20മുതൽ അരി വിതരണം ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അടുത്ത അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യത്തിൽ 2,81,00,000 പാഠപുസ്തകങ്ങൾക്ക് അച്ചടി ഉത്തരവ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ നാൽപതുലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബ്ബുകളിൽ എത്തിച്ചു. മറ്റു പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് കെ.ബി.പി.എസ് അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25 ന് വൈകിട്ട് 3ന് ആലപ്പുഴയിൽ നടക്കും. കുടുംബശ്രീ വഴിയാണ് വിതരണം.
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കും. പത്തുലക്ഷം കുട്ടികൾക്ക് യൂണിഫോം നൽകാൻ 130 കോടി രൂപ ചെലവ് വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |