കാഞ്ഞങ്ങാട്: ആറങ്ങാടി അർറഹ്മ സെന്ററിന്റെ നേതൃത്വത്തിൽ റംസാനിൽ സംഘടിപ്പിക്കുന്ന റംസാൻ റിലീഫും ഇഫ്താർ സംഗമവും പരിപാടിയുടെ ബ്രോഷർ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി സി. കുഞ്ഞാമദ് ഹാജി, കുവൈറ്റ് വ്യാപാരി ഇക്ബാൽ കുശാൽ നഗറിന് കൈമാറി നിർവഹിച്ചു. അർറഹ്മ ചെയർമാൻ ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സുറൂർ മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി. റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫൈസൽ, ശോഭിക വെഡിംഗ് സെന്റർ ഡയറക്ടർ ഫൈസൽ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി ഹാജി, മുൻ നഗരസഭ കൗൺസിലർ ടി. അബൂബക്കർ ഹാജി, ജനറൽ കൺവീനവർ എം.കെ അബ്ദുൽ റഷീദ്, സി. അബ്ദുള്ള ഹാജി, വർക്കിംഗ് ചെയർമാൻ ടി. കാദർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |