പ്രധാന പാർക്കിംഗ് കേന്ദ്രങ്ങൾ
1. കരമന കൽപ്പാളയം മുതൽ നിറമൺകര പെട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഒരുവശം
2. കോവളം- കഴക്കൂട്ടം ബൈപ്പാസ്, സർവീസ് റോഡുകൾ
3. പൂജപ്പുര ഗ്രൗണ്ട്, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്
4. നിറമൺകര എൻ.എസ്.എസ് കോളേജ് ഗ്രൗണ്ട്.
5. പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്
6. തിരുവല്ലം ബി.എൻ.വി എച്ച്.എസ്
7. തൈക്കാട് സംഗീത കോളേജ്
8. പി.ടി.സി ഗ്രൗണ്ട്
9. ടാഗോർ തിയറ്റർ
10.എൽ.എം.എസ്
11. കവടിയാർ സാൽവേഷൻ ആർമി സ്കൂൾ
12. യൂണിവേഴ്സിറ്റി ഓഫീസ്, കോളേജ് ഗ്രൗണ്ട്.
ഇന്നും നാളെയും ഗതാഗത നിയന്ത്രണം
പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ ചൊവ്വാഴ്ച രാത്രി 8 വരെയാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ നഗരത്തിൽ ഒരു കാരണവശാലും ടിപ്പർ ലോറികൾ, സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്‌നർ ലോറികൾ, ചരക്കു വണ്ടികൾ മുതലായ ഹെവി വാഹനങ്ങൾ പ്രവേശിക്കാനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല.
എമർജൻസി റൂട്ട്
ആറ്റുകാൽ - പാടശ്ശേരി - ബണ്ട് റോഡ് - കിള്ളിപ്പാലം വരെയുള്ള റോഡും ആറ്റുകാൽ - ചിറമുക്ക് - ഐരാണിമുട്ടം - കാലടി - മരുതൂർക്കടവ് - കരുമം - തിരുവല്ലം വരെയുള്ള റോഡും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടതിനാൽ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ പൊങ്കാല ഇടുവാനോ പാടുള്ളതല്ല.
ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്
എല്ലാ വാഹനങ്ങളിലും ഡ്രൈവറോ/ സഹായിയോ ഉണ്ടായിരിക്കണം.
വാഹനങ്ങൾ പൂട്ടിയിട്ട് പോകുമ്പോൾ ഉത്തരവാദിത്തപ്പെട്ടയാളുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.
കൊച്ചുകുട്ടികളെ വാഹനത്തിൽ ലോക്ക് ചെയ്തിട്ട് പോകരുത്.
വിലപിടിപ്പുള്ള സാധനങ്ങളൊന്നും വാഹനത്തിൽ സൂക്ഷിക്കാൻ പാടില്ല.
ഗതാഗത തടസമുണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്യും.
ഗതാഗതം വഴിതിരിച്ചുവിടും
ഇന്നും നാളെയും ആറ്റിങ്ങൽ ഭാഗത്തു നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴിയോ ശ്രീകാര്യം, കേശവദാസപുരം, പട്ടം, വഴുതക്കാട്, പൂജപ്പുര വഴിയോ പോകേണ്ടതാണ്. പേരൂർക്കട ഭാഗത്ത് നിന്ന് വരുന്നവ ഊളൻപാറ, ശാസ്തമംഗലം, ഇടപ്പഴഞ്ഞി, പൂജപ്പുര വഴി. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് വരുന്നവ കേശവദാസപുരം, പട്ടം, വഴുതക്കാട്, പൂജപ്പുര വഴി. നെയ്യാറ്റിൻകരയിൽ നിന്ന് കഴക്കൂട്ടത്തേക്ക് പോകാൻ ബാലരാമപുരം വിഴിഞ്ഞം ബൈപ്പാസ് വഴി
പൊങ്കാല കഴിഞ്ഞ് മടങ്ങുമ്പോൾ
ആറ്റിങ്ങൽ, കൊല്ലം, വെഞ്ഞാറമൂട്, കിളിമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ- ചാക്ക- കഴക്കൂട്ടം- വെട്ടുറോഡ് ഭാഗത്തെത്തി പോകണം
ട്രാഫിക്ക് പൊലീസിനെ ബന്ധപ്പെടാം
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും 9497975000, 0471-2558731, 2558732 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |