മുൻ കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടി അനിഖ വിക്രമൻ. യുവാവ് ക്രൂരമായി മർദിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അനൂപ് പിള്ള എന്നയാൾക്കെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. അനൂപുമായുള്ള എല്ലാം ബന്ധവും ഉപേക്ഷിച്ചെന്നും അനിഖ വ്യക്തമാക്കി. ഷൂട്ടിംഗിന് പോകാതിരിക്കാൻ ഫോൺ എറിഞ്ഞുപൊട്ടിച്ചെന്നും താരം കുറിച്ചു
ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം
നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നയാളുമായി ഞാൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാമായും ഇപ്പോൾ ശാരീരികമായും അയാൾ എന്നെ ടോർച്ചർ ചെയ്തു. വീണ്ടും ഭീഷണിപ്പെടുത്തി. ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരാളെ കണ്ടിട്ടില്ല. ഇത്രയും മോശമായി പെരുമാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല.
അയാൾ വീണ്ടും ഉപദ്രവിച്ചപ്പോൾ ഞാൻ ബംഗളൂരു പൊലീസിൽ പരാതി നൽകി. ആദ്യം ചെന്നൈയിൽ വച്ചാണ് മർദിച്ചത്. അന്ന് അയാൾ എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ അന്ന് പരാതിയൊന്നും നൽകിയില്ല. ഇപ്പോൾ രണ്ടാം തവണയും ഇതേ കാര്യം ചെയ്തപ്പോഴാണ് പരാതി നൽകിയത്. തുടർന്ന് പൊലീസിന് പണം നൽകി അയാൾ അവരെ വലയിലാക്കി. പൊലീസുകാർ കൂടെയുണ്ടെന്ന അഹങ്കാരം മൂലം വീണ്ടും ഉപദ്രവം തുടർന്നു. അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചെങ്കിലും എന്നെ വിടാൻ ആ മനുഷ്യൻ ഒരുക്കമായിരുന്നില്ല.
ഞാൻ ഷൂട്ടിംഗിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച ശേഷവും ലാപ്‌ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റും അയാൾ നിരീക്ഷിച്ചു.
എന്റെ നാലിരട്ടി വലിപ്പമുള്ള ആളാണ്. വായും മൂക്കും പൊത്തിപ്പിടിച്ച് അയാൾ എന്നെ ശ്വാസം മുട്ടിച്ചു. ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈ മാറ്റിയത്. ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്ന് തോന്നി.
ഈ മുഖം വച്ച് നീ എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് അയാൾ എന്നെ മർദിച്ചത്. കണ്ണാടിയിൽ നോക്കി ഞാൻ കരയുമ്പോൾ നിന്റെ നാടകം കൊള്ളാമെന്ന് പറഞ്ഞ് അയാൾ പൊട്ടിച്ചിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |