തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് കേരള സർവകലാശാല ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണ്ടിടത്ത് ആർത്തവാവധി പരിഗണിച്ച് 73 ശതമാനം മതിയെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ആറുമാസം വരെ പ്രസവാവധിയെടുക്കാം.
അതിനുശേഷം റീ-അഡ്മിഷൻ എടുക്കാതെ കോളേജിൽ വീണ്ടും ചേരാം. പ്രിൻസിപ്പൽമാരാണ് മെഡിക്കൽ രേഖകൾ പരിശോധിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇവ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |