പത്തേമാരി, കസബ,ഷഫീക്കിന്റെ സന്തോഷം, ക്രിസ്റ്റഫർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായ നടനാണ് ഷഹീൻ സിദ്ദിഖ്. സിദ്ദിഖിന്റെ മകൻ എന്ന പ്രത്യേക സ്‌നേഹവും മലയാളികൾക്ക് ഷഹീനിനോടുണ്ട്. കൗമുദി മൂവീസിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം മനസുതുറക്കുന്നു.
'ഞാൻ മൂത്താപ്പാ എന്നാണ് വിളിക്കാറ്. എനിക്ക് അത്രയ്ക്ക് ഇഷ്ടവും സ്വാതന്ത്ര്യവും ഉള്ളൊരാളാണ്. മൂത്താപ്പ ഷൂട്ടിംഗിന് വന്ന് നേരെ കാരവാനിലോട്ട് പോകുന്നു. ആ സമയത്താണ് നമ്മളോട് ഈ അടുപ്പവും വാത്സല്യവും കൂടുതൽ കാണിക്കുന്നത്. നീയെപ്പോൾ വന്നു, കാരവാനിലോട്ട് വാ എന്ന് പറയും. മൂത്താപ്പ മേക്കപ്പ് ചെയ്യണ സമയത്ത് കുറച്ച് സമയം കാരവാനിലിരിക്കും. അദ്ദേഹം റെഡിയാകുമ്പോൾ ഞാൻ ചെല്ലട്ടേയെന്നും പറഞ്ഞ് പോരും. നമുക്ക് ഡയലോഗ് പഠിക്കാനുണ്ടാകും. സീനിൽ വരുമ്പോൾ അദ്ദേഹം പ്രൊഫഷണലാകും. മൂത്താപ്പ എന്ന നിലയിൽ വാത്സല്യം തന്നിട്ട് അഭിനയിക്കാൻ പറ്റില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |