SignIn
Kerala Kaumudi Online
Thursday, 25 April 2024 5.57 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന് ഉണ്ടാക്കി നൽകുന്നത് ചപ്പാത്തിയും ഇഡലിയുമടക്കം വിഭവങ്ങൾ, അംബാനിയുടെ കുക്കിന്റെ മാസശമ്പളം കേട്ടാൽ ആരുമൊന്ന് അമ്പരക്കും

ambani

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും എം.ഡിയുമായ മുകേഷ് അംബാനി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വന്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ പിന്നെയേറ്റവും സമ്പന്നമായ വീട് മുകേഷിന്റെയും നിത അംബാനിയുടേയും ആന്റിലയാണ്. ഇവിടുത്തെ ഓരോ ജോലിക്കാർക്കും അവരുടെ ജോലി കൃത്യമായി ചെയ്യുന്നതിന് കനത്ത ശമ്പളമാണ് ലഭിക്കുന്നത്.

ഏതാണ്ട് മുഖ്യമായും പച്ചക്കറി വിഭവങ്ങൾ കഴിക്കുന്നയാളാണ് മുകേഷ് അംബാനി. മുട്ട കഴിക്കാറുണ്ടെങ്കിലും സാധാരണ ദിവസങ്ങളിൽ അംബാനി തന്റെ പ്രിയ ഭക്ഷണമായ ചപ്പാത്തിയും പരിപ്പ്കറിയും ചോറുമാണ് കഴിക്കാറ്. തായ് വിഭവങ്ങളും ഇഷ്‌ടപ്പെടുന്ന മുകേഷ് അംബാനി എന്നാൽ ഞായറാഴ്‌ച സാധാരണക്കാരന് ഏറെ ഇഷ്‌ടപ്പെട്ട വിഭവമാണ് കഴിക്കാറ്. ഏതെന്നല്ലേ ഇഡലിയും സാമ്പാറും. കൃത്യനിഷ്‌ട കർശനമായി പാലിക്കുന്ന അംബാനിയുടെ പ്രിയഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് വരുമാനവും ഉഗ്രനാണ്. മാസത്തിൽ രണ്ട് ലക്ഷം രൂപവരെയാണ് പാചകക്കാരന് അംബാനികുടുംബം നൽകുന്നത്. അതായത് വർഷത്തിൽ 24 ലക്ഷം രൂപ. ഡൽഹിയിലെ എംഎൽഎമാർക്ക് ശമ്പളം വർദ്ധിച്ചത് നാം ഈയിടെ ചർച്ച ചെയ്‌തിരുന്നു. മാസം 90,000 രൂപയാണ് എംഎൽഎമാരുടെ ശമ്പളം. കണക്ക് നോക്കിയാൽ അംബാനിയുടെ പാചകക്കാരന് എംഎൽഎമാരെക്കാൾ രണ്ടിരട്ടി ശമ്പളമാണ് ലഭിക്കുന്നത്.

അംബാനിയുടെ ചില ജോലിക്കാരുടെ മക്കൾ വിദ്യാഭ്യാസം ചെയ്യുന്നത് അമേരിക്കയിലാണ്. ഡ്രൈവർക്കും മേക്കപ്പ് ആർട്ടിസ്‌റ്റിനും പുറമേ പാചകക്കാരനും കൈയയച്ച് ശമ്പളം നൽകുന്നവരാണ് അംബാനി കുടുംബം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, AMBANIS, RELIANCE, COOK, SALARY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.