സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് നരച്ച മുടി. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നര എങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യപ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈയാണ് ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത്.
എന്നാൽ, ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ
കറിവേപ്പില - ഒരു പിടി
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയും കറിവേപ്പിലയിട്ട് കറുപ്പ് നിറമാകുന്നത് വരെ നന്നായി ചൂടാക്കുക. ചൂടാറിയ ശേഷം ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ തേച്ച് നന്നായി മസാജ് ചെയ്‌ത് ഒരു മണിക്കൂർ വയ്‌ക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. കറിവേപ്പിലയ്‌ക്ക് മുടി വളർച്ച കൂട്ടാനും നര മാറ്റാനുമുള്ള കഴിവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |