തിരുവനന്തപുരം: നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന സർക്കാർ, ഇതു സംബന്ധിച്ച് തെലങ്കാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിൽ കക്ഷിചേർന്നേക്കും. ഇതിന്റെ സാദ്ധ്യതകൾ അഡ്വക്കേറ്റ് ജനറൽ പരിശോധിക്കുകയാണ്. 9 ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് തെലങ്കാന സർക്കാരിന്റെ കേസ്.
നിയമസഭ പാസാക്കിയതിൽ 2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞുവച്ചിരുന്നെന്നും ഇത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാവും സുപ്രീംകോടതിയെ സമീപിക്കുക. മൗലികാവകാശം ലംഘിക്കപ്പെട്ടാൽ അനുച്ഛേദം-32പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനാവും. ബില്ലുകളിലൊപ്പിടണമെന്ന് മുഖ്യമന്ത്രി കത്തെഴുതിയിട്ടും 5മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഫലമില്ലാതായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. 8 ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |