ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഗുജറാത്ത് ജാംനഗറിലെ മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലെ പ്രവർത്തനം അന്വേഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അദ്ധ്യക്ഷനായി പ്രത്യേക ഉന്നതതല സംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി ജെ. ചെലമേശ്വരാണ് ഉന്നതതല സംഘത്തിന്റെ അദ്ധ്യക്ഷൻ. ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുംബയ് പൊലീസ് മുൻ കമ്മിഷണർ ഹേമന്ത് നഗ്രാലെ തുടങ്ങിയവർ അംഗങ്ങളാണ്. അഡ്വ. സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
വിദേശത്ത് നിന്ന് ആനകളെ അടക്കം ഇവിടേക്ക് കൊണ്ടുവരുന്നത് പരിശോധിക്കണം. ചട്ടങ്ങളും രാജ്യാന്തര ഉടമ്പടികളും പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. മൃഗങ്ങളുടെ പരിപാലനം എങ്ങനെയാണെന്ന് നോക്കണം. റിപ്പോർട്ട് സെപ്തംബർ 12നകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |