
ന്യൂഡൽഹി: 26കാരിയെ അമ്മായിയച്ഛൻ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡൽഹി പ്രേംനഗറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജൽ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. കാജലിനെ അമ്മായിയച്ഛൻ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഭർത്താവ് പ്രവീൺ കുമാറിനെ സഹായിക്കുന്നതിനായി ജോലി ചെയ്യണമെന്ന് കാജൽ ആഗ്രഹിച്ചിരുന്നു. ഇതിൽ പ്രകോപിതനായ അമ്മായിയച്ഛൻ ജോലിക്കായുള്ള ഇന്റർവ്യൂവിനായി പോകാനിറങ്ങിയ കാജലിനെ ആക്രമിക്കുകയായിരുന്നു. വഴിയിലൂടെ പോവുകയായിരുന്ന കാജലിനോട് അമ്മായിയച്ഛൻ കയ്യിൽ ചുടുകല്ലുമായി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാജൽ വീണ്ടും പോകാനൊരുങ്ങിയതോടെ ഇയാൾ ചുടുകല്ലുകൊണ്ട് തലയ്ക്ക് നിരന്തരം ഇടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന കാജലിന്റെ പിന്നാലെ ഇയാൾ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവമറിഞ്ഞെത്തിയ പ്രവീണാണ് കാജലിനെ ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് തലയിൽ 17 സ്റ്റിച്ചുകൾ ഇടേണ്ടിവന്നു. കാജലിന്റെ മാതാപിതാക്കളുടെ പരാതിയിൽ അമ്മായിയച്ഛനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Delhi : प्रेम नगर में ससुर ने गली में सरेआम अपनी पुत्रवधू के सिर में कई बार एक इन्ट को मारा जिससे पुत्र वधू का सिर फटा।@DelhiPolice @dcprohinidelhi @dcpouter @LtGovDelhi pic.twitter.com/Iuul2WBzcn
— Chirag Gothi (@AajGothi) March 15, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |