
കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകി സൗഹൃദം സ്ഥാപിച്ചപ. കഴിഞ്ഞ ഒക്ടോബർ , നവംബർ മാസങ്ങളിൽ കക്കാട്ടുള്ള ബന്ധുവിട്ടീലെത്തിച്ച് ഇയാൾ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
പെൺകുട്ടിയുടെ കൈയിൽ പുതിയ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന വീട്ടുകാർക്ക് സംശയം തോന്നിയതാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |