കൊച്ചി: എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മോശമായി. ഇപ്പോൾ വെന്റിലേറ്ററിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ചയാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |