തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൾ ഗഫൂറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഈ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. മെഡിക്കൽ കോളേജ് അദ്ധ്യാപകർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടിക്കെത്താതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |