SignIn
Kerala Kaumudi Online
Thursday, 25 April 2024 2.53 PM IST

തൊഴിലുറപ്പ് പദ്ധതിയിലൂടെ 2000 കുളങ്ങൾ നിർമ്മിക്കും

p

തി​രുവനന്തപുരം: സർക്കാരിന്റെ നൂറ്ദിന കർമ്മപദ്ധതിയുടെ ഭാഗമായി 2000 കുളങ്ങൾ നിർമ്മിക്കും.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണം. ലോകജലദിനമായ 22ന് 1000 കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാമനപുരം കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

തുടർന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. ഭൂഗർഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നു കയറ്റം എന്നീ വെല്ലുവിളികൾക്കിടയിൽ ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുളങ്ങൾക്ക് പുറമേ തടയണകൾ, മഴക്കുഴികൾ, മഴവെള്ള റീചാർജ് സംവിധാനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വർഷം 55,668 പ്രവൃത്തികളിലായി 304.35 കോടി രൂപയാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOZHILURAPP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.