തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥാസമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായിക്കെതിരെ കെ. സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷയാണ്. നിയമസഭയിൽ പ്രതിപക്ഷം കോപ്രായം കാട്ടുകയാണ്. ജാഥയ്ക്കെതിരായ വിമർശനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട് പോയി.
അതേസമയം, ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ജാഥാ സമാപനസമ്മേളനത്തിലും വിട്ടുനിന്നു. സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗങ്ങളായ മുൻനിര നേതാക്കൾ മിക്കവാറും പേർ പങ്കെടുത്ത ജാഥയിലാണ് ഇ.പി. ജയരാജന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |