SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

ഡ്രൈവിംഗ് ലൈസൻസ് : ഇനി ക്ലച്ചും ഗിയറും വേണ്ട

Increase Font Size Decrease Font Size Print Page
dl

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനുള്ള 'എച്ച്', റോഡ് ടെസ്റ്റുകൾക്ക് ഇനി

ക്ളച്ചും,ഗിയറും ഇല്ലാത്ത ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. എച്ച് മാതൃകയിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലും, റോഡിലുമാണ് വാഹനം ഓടിച്ച് കാണിക്കേണ്ടത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി) ഡ്രൈവിംഗ് ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

ഗിയറുള്ള വാഹനങ്ങളിൽ മാത്രമാണ് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് . ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരും ഗിയറുള്ള വാഹനങ്ങളിൽ പരിശീലനം തേടണം. ക്ലച്ചിന്റെ സങ്കീർണ്ണതകൾ കാരണം നിരവധി പേർ ടെസ്റ്റ് പരാജയപ്പെടുന്നു. ഓട്ടോമാറ്റിക്, ഇ വാഹനങ്ങൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന സ്ത്രീകളടക്കമുള്ളവർ ഇതിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മോട്ടോർ വാഹന

വകുപ്പ് കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടിയത്.

പുതിയ ഗതാഗത നയത്തിന്റെ ഭാഗമായി, മലിനീകരണം കുറവുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്രസർക്കാർ വൻതോതിൽ പ്രോത്സാഹനം നൽകുന്നുണ്ട്. ഗിയർ മാറ്റവും ക്ലച്ച് ഉപയോഗവും വേണ്ടാത്തതിനാൽ സ്റ്റിയറിംഗ് നിയന്ത്രണം കൈവരിച്ചാൽ വാഹനം ഓടിക്കാനാകും. ഓട്ടോ റിക്ഷ, കാർ മുതൽ ചെറിയ ലോറികൾ

വരെ എൽ.എം.വി ലൈസൻസിൽ ഓടിക്കാനാകും. ഗിയർ വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസില്ല. ഓട്ടോമാറ്റിക് വാഹനങ്ങളിൽ പഠിക്കുന്നവർക്ക് വേണമെങ്കിൽ പരിശീലനം നേടി ഗിയർ വാഹനങ്ങൾ ഓടിക്കാം.

TAGS: DRIVING LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY