ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വടക്കേ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ആചരിച്ചു. നേർച്ച സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. വികാരി റവ.ഡോ.ആന്റോ ചേരാംതുരുത്തി സദ്യ ആശിർവദിച്ചു. സഹ വികാരിമാരായ ഫാ ലിജോയ് വടക്കുംഞ്ചേരി,ഫാ
ബോണി കട്ടക്കത്തുട്ട്,ഫാ.ജോസ് പാലത്തിങ്കൽ, കൺവീനർ ചാക്കോച്ചൻ പെരുമ്പാത്തറ,സാബു ജോൺ,മനോജ് ജോസഫ് എന്നിവർ നേതൃത്വം നൽകി. ദിവ്യബലിയിൽ ഫാ ജെസ് ലിൻ തെറ്റയിൽ കാർമികത്വം വഹിച്ചു. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |