തൃശൂർ: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ഡി വെെ എഫ് ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു. മലപ്പുറം എം സി ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
അഞ്ച് ദിവസം മുൻപാണ് അപകടമുണ്ടായത്. കോളേജിന് സമീപം വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവെെഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അച്ഛൻ രവി, അമ്മ ഷെെലജ, സഹോദരൻ അക്ഷയ് ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |