നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, 2016 മുതൽ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 മുതൽ 2015 അഡ്മിഷൻസ് മേഴ്സി ചാൻസ്) ഓഗസ്റ്റ് 2002 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി കോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (റഗുലർ 2020, ഇംപ്റൂവ്മെന്റ്/സപ്ലിമെന്ററി 2019, സപ്ലിമെന്ററി 2018, 2017 & 2016, മെഴ്സി ചാൻസ് 2013-2015 പ്രവേശനം) ആഗസ്റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി .എ കമ്മ്യൂണക്കേറ്റീവ് അറബിക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പി എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷകൾ യഥാക്രമം ഏപ്രിൽ 11, 12, 13, 18 തീയതികളിലേക്ക് മാറ്റി.
അഞ്ചാം സെമസ്റ്റർ ( ത്രിവത്സരം) ഒമ്പതാം സെമസ്റ്റർ (പഞ്ചവത്സരം )എൽഎൽ.ബി മേഴ്സി ചാൻസ് (2011 അഡ്മിഷൻ മുൻപ്) പരീക്ഷ മാറ്റിവച്ചു.
മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ, 2020 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ 23ന് ആരംഭിക്കും. പിഴയില്ലാതെ 30 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും 400 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
നാലാം വർഷം ബി.എഫ്. പെയിന്റിംഗ്, സ്ക്ൾപ്ച്ചർ ആൻഡ് അപ്ലൈഡ് ആർട്ട് 2019 അഡ്മിഷൻ റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ ഒന്ന് വരെയും 400 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.
മൂന്നാം എം.എഡ് സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം; ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-അഞ്ചാം എൻ.സി.എ.-എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 423/2022) തസ്തികയിലേക്ക് 29ന് രാവിലെ 9.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546325.
പ്രായോഗിക പരീക്ഷ
വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2(എച്ച്.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി),ഡ്രൈവർ ഗ്രേഡ് -2 (എച്ച്.ഡി.വി),(വിമുക്തഭടൻമാർ മാത്രം),(കാറ്റഗറി നമ്പർ 17/2021,18/2021,91/2022) തസ്തികകളിലേക്ക് കണ്ണൂർ ജില്ലയിൽ 24ന് രാവിലെ 5.30 ന് കണ്ണൂർ കളക്ടറേറ്റ് മൈതനത്ത് വച്ചും കോഴിക്കോട് ജില്ലയിൽ 28,29 തീയതികളിൽ രാവിലെ 6ന് കോഴിക്കോട് മാലൂർകുന്നിലെ സിറ്റി എ.ആർ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ വച്ചും പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പങ്കെടുക്കാൻ അർഹത നേടിയവർ ഡ്രൈവിങ് ലൈസൻസിന്റെ അസൽ,മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അസൽ,കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവയ്ക്കൊപ്പം പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ് സഹിതം ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി) നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 19/2021,20/2021) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ വിജയിച്ചവർക്ക് 28,29,30 തീയതികളിൽ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അനുയോജ്യത നിർണയം
വയനാട് ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ട ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 23ന് രാവിലെ 8ന് പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അനുയോജ്യത നിർണയം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:04936 202539.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |