SignIn
Kerala Kaumudi Online
Friday, 26 April 2024 6.41 PM IST

വിരമിച്ച 'ഷെർലക് ഹോംസുമാരെ ' തേടി എൻ.ഐ.എ

nia
എൻ.ഐ.എ

 ഇൻവെസ്റ്റിഗേഷൻ കൺസൾട്ടന്റുമാരാക്കും

 റിട്ട.പൊലീസ്, കേന്ദ്ര സേന ഉദ്യോഗസ്ഥർക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാന പൊലീസ്, കേന്ദ്ര സേനകളിൽ നിന്ന് വിരമിച്ച കുറ്റാന്വേഷണ, രഹസ്യാന്വേഷണ വിദഗ്ദ്ധരെത്തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണത്തിനും കോടതി രേഖകൾ തയ്യാറാക്കാനുമടക്കമുള്ള ജോലികൾക്കാണ് വിരമിച്ച അതിസമർത്ഥരെ കൺസൾട്ടന്റുമാരാക്കുന്നത്. കൊച്ചിയടക്കം എല്ലാ യൂണിറ്റുകളിലും കൺസൾട്ടന്റുമാരുണ്ടാവും. അപേക്ഷ ക്ഷണിച്ചു. അഭിമുഖം നടത്തിയാകും നിയമനം. നിലവിൽ പൊലീസ്, കേന്ദ്രസേന എന്നിവിടങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് നിയമിക്കുന്നത്.

പൊലീസിലെ സൂപ്രണ്ട്, അഡി.സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻസ്പെക്ടർ റാങ്കിൽ വിരമിച്ചവരെയും സമാന റാങ്കിൽ സി.ബി.ഐ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ് ബ്യൂറോ, കാബിനറ്റ് സെക്രട്ടേറിയറ്റ്, കസ്റ്റംസ്, ആദായനികുതി വകുപ്പ്, ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെയുമാണ് തേടുന്നത്. തീവ്രവാദ, കള്ളപ്പണ, മനുഷ്യക്കടത്ത്, ഭീകര റിക്രൂട്ടിംഗ് കേസുകളിൽ അന്വേഷണം ഊർജിതമാക്കുകയാണ് ലക്ഷ്യം.

5 വർഷം വരെ കരാർ നിയമനം

ഇൻവെസ്റ്റിഗേഷൻ എക്സ്‌പർട്ട് (കൺസൾട്ടന്റ്) പദവിയിൽ 5 വർഷം വരെ കരാറിലാണ് നിയമനം. 65വയസുവരെ തുടരാം

അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് പെൻഷൻ കഴിച്ചുള്ള തുക പ്രതിഫലമായി ലഭിക്കും

ക്രിമിനൽ കേസന്വേഷണത്തിൽ പത്തുവർഷത്തെ പരിചയം, രഹസ്യാന്വേഷണം, തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലെ പരിചയം എന്നിവയിലേതെങ്കിലും വേണം

തിങ്കൾ മുതൽ വെള്ളിവരെയാണ് ജോലി. ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും എത്തണം, വർഷത്തിൽ 18 അവധി.

എൻ.ഐ.എയുടെ താത്പര്യത്തിനെതിരായ മറ്റ് ചുമതലകൾ ഏറ്റെടുക്കാനാവില്ല. കേന്ദ്ര സിവിൽ സർവീസ് പെരുമാറ്റചട്ടം ബാധകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.