SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.51 AM IST

റേഷൻ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി

ration-dealers
കേരളത്തിലെ റേഷൻ വ്യാപാരികളുടെ പാർലമെന്റ് മാർച്ച് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യ‌ുന്നു

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യാ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തി. പശ്ചിമ ബംഗാൾ മോഡലിൽ എല്ലാവർക്കും റേഷൻ ഉറപ്പാക്കുക,കടല,പയർ വർഗങ്ങൾ ഭക്ഷ്യഎണ്ണ എന്നിവ ഉൾപെടുത്തി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പുനരാംരംഭിക്കുക.

റേഷൻ ലൈസൻസികൾക്കും സെയിൽസ് മാൻമാർക്കും കടവാടക ഉൾപ്പെടെ കുറഞ്ഞത് 50,000രൂപ വേതനം,കൊവിഡ് നഷ്ടപരിഹാരം,റേഷൻ വ്യാപാരികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ ആവശ്യങ്ങളുയർത്തി ഓൾ കേരള റേഷൻ റീട്ടെയ്‌ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ(എ.കെ.ആർ.ആർ.ഡി.എ) നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള വ്യാപാരികളും സമരത്തിൽ പങ്കെടുത്തു.

മാർച്ച് കേരള ഹൗസിന് മുന്നിൽ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ പ്രസിഡന്റ് ജോണി നെല്ലൂരിന്റെ അദ്ധ്യക്ഷതയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എം.പിമാരായ ബെന്നി ബഹ്‌നാൻ,ഡീൻ കുര്യാക്കോസ്,അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി,സംസ്ഥാന ഭാരവാഹികളായ ജോൺസൺ വിളവിനാൽ പി.ഡി പോൾ,എ.എ.റഹീം,വി.പി. ജയപ്രകാശ്,ജോസ് കാവനാട് തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RATION DELERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360