മുഖം തിളങ്ങാനും പാടുകൾ മാറാനും നിരവധി പാക്കുകൾ വിപണിയിലും അല്ലാതെയും ഉണ്ടെങ്കിലും പെട്ടെന്ന് ഫലം ലഭിക്കാനായി ചെയ്യേണ്ട ഒന്നാണ് ഫേഷ്യൽ. പെട്ടെന്ന് തന്നെ മുഖത്തൊരു തിളക്കം ലഭിക്കാനും വെയിലേറ്റുണ്ടാകുന്ന പ്രശ്നങ്ങൾ മാറാനും ഇതിലൂടെ സാധിക്കുന്നു. പല തരത്തിലുള്ള ഫേഷ്യലുകൾ ഉണ്ടെങ്കിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഡയമണ്ട് ഫേഷ്യൽ. എല്ലാ തരം ചർമ്മമുള്ളവർക്കും ഇണങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത. ബ്യൂട്ടി പാർലറിൽ പോയി ചെയ്ത് കഴിഞ്ഞാൽ ആയിരങ്ങൾ വിലവരുന്ന ഈ ഫേഷ്യൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിന് ആവശ്യമായ സാധനങ്ങളും ചെയ്യേണ്ട രീതിയും എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി
പാൽ
പഞ്ചസാര
തേൻ
കറ്റാർവാഴ ജെൽ
തക്കാളി അരച്ചത്
തയ്യാറാക്കുന്ന വിധം
അര ഗ്ലാസ് പാലും കുറച്ച് അരിപ്പൊടിയും ചേർത്ത് ചൂടാക്കി ക്രീം രൂപത്തിലാക്കി എടുക്കണം. ഈ ക്രീം ഉപയോഗിച്ചാണ് ഫേഷ്യലിന്റെ ഓരോ സ്റ്റെപ്പും ചെയ്യാൻ പോകുന്നത്.
ഉപയോഗിക്കേണ്ട വിധം
സ്റ്റെപ്പ് 1: തയ്യാറാക്കി വച്ച ക്രീമിൽ നിന്ന് കുറച്ച് എടുത്ത് പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് തേച്ച് 5-10 മിനിട്ട് വരെ മസാജ് ചെയ്യുക. ശേഷം കഴുകി കളയാവുന്നതാണ്.
സ്റ്റെപ്പ് 2: ഒരു സ്പൂൺ ക്രീമിലേയ്ക്ക് കുറച്ച് പഞ്ചസാരയും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം മുഖത്ത് തേച്ച് 5-10 മിനിട്ട് വരെ സ്ക്രബ് ചെയ്ത് കഴുകി കളയാവുന്നതാണ്.
സ്റ്റെപ്പ് 3: ഒരു സ്പൂൺ ക്രീമിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി 10 മിനിട്ട് മസാജ് ചെയ്യണം. ഇത് കഴുകി കളയേണ്ട ആവശ്യമില്ല.
സ്റ്റെപ്പ് 4: ബാക്കി ഉള്ള ക്രീമിലേയ്ക്ക് കുറച്ച് അരച്ച തക്കാളി ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് നല്ല കട്ടിയിൽ പുരട്ടുക. 20 മിനിട്ടിന് ശേഷം കഴുക് കളയാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |