SignIn
Kerala Kaumudi Online
Friday, 19 April 2024 8.34 PM IST

മന്ത്രിസഭാ യോഗ തീരുമാനം,​ എയർപോർട്ടുകൾക്ക് സമീപം മൂന്ന് സയൻസ് പാർക്കുകൾ

p

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപത്തായി സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ബ്ലോക്കുകളായി നിർമ്മിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവും ഉണ്ടായിരിക്കും.

കിഫ്ബി ഫണ്ട് ഉപയോഗിച്ചാകും സ്ഥാപിക്കുക.


കണ്ണൂർ സയൻസ് പാർക്കിന്റെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റി, കണ്ണൂർ സർവകലാശാലയും കൊച്ചിയിലേത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും തിരുവനന്തപുരത്തിന്റേത് കേരള സർവകലാശാലയുമായിരിക്കും. പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. ഭൂമിയേറ്റെടുക്കലിന്റെ ചുമതല കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്.

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ ചെയർമാനായ ഒമ്പത് അംഗ കൺസൾട്ടേറ്റീവ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് റിസോഴ്സ് ടീമിനെ നിയമിക്കും. ചെലവുകൾ കിഫ്ബി ഫണ്ടിൽ നിന്ന് നൽകും. 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് 4 സയൻസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. അതിൽ മൂന്നെണ്ണമാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.

ര​ണ്ട് ​മെ​ഡി.​ ​കോ​ളേ​ജു​ക​ളിൽ
ഐ​സൊ​ലേ​ഷ​ൻ​ ​ബ്ലോ​ക്കു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രോ​ഗ​ബാ​ധി​ത​രെ​ ​ഐ​സൊ​ലേ​ഷ​ൻ​ ​ചെ​യ്ത് ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഐ​സൊ​ലേ​ഷ​ൻ​ ​ബ്ലോ​ക്കു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.
കി​ഫ്ബി​ ​സ​ഹാ​യ​ത്തോ​ടെ​ ​യ​ഥാ​ക്ര​മം​ 34.74​ ​കോ​ടി,​ 34.92​ ​കോ​ടി​യു​ടെ​ ​എ​സ്റ്റി​മേ​റ്റു​ക​ൾ​ക്കാ​ണ് ​അ​നു​മ​തി.​ ​ഇ​തു​വ​രെ​ ​നി​ർ​മ്മി​ച്ച​ ​ഐ​സൊ​ലേ​ഷ​ൻ​ ​വാ​ർ​ഡു​ക​ൾ​ ​വേ​ണ്ട​രീ​തി​യി​ൽ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഉ​റ​പ്പു​ ​വ​രു​ത്ത​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

ക​ണ്ണൂ​ർ​ ​ഐ.​ഐ.​എ​ച്ച്.​ടി​യി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​പ്രോ​സ​സിം​ഗ്,​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ 22,200​-​ 48,000​),​ ​ഹെ​ൽ​പ്പ​ർ​ ​(​വീ​വിം​ഗ്,​ ​ശ​മ്പ​ള​ ​സ്‌​കെ​യി​ൽ​ 17,000​-​ 35,700​)​ ​ത​സ്തി​ക​ക​ൾ​ 2001​ ​ഒ​ക്ടോ​ബ​ർ​ 22​ന്റെ​ ​ഉ​ത്ത​ര​വി​ലെ​ ​നി​ബ​ന്ധ​ന​യി​ൽ​ ​ഇ​ള​വ് ​അ​നു​വ​ദി​ച്ച് ​പു​ന​:​സ്ഥാ​പി​ച്ചു​ ​ന​ൽ​കും.​ ​ട്രാ​വ​ൻ​കൂ​ർ​ ​കൊ​ച്ചി​ൻ​ ​കെ​മി​ക്ക​ൽ​സ് ​ലി​മി​റ്റ​ഡി​ലെ​ ​ഓ​ഫീ​സ​ർ​ ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട​ ​ജീ​വ​ന​ക്കാ​ർ​ക്ക് 2021​ ​ജ​നു​വ​രി​ 23​ലെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​അ​നു​വ​ദി​ച്ച​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ ​പ്ര​കാ​ര​മു​ള്ള​ ​അ​ല​വ​ൻ​സു​ക​ൾ​ക്ക് 2017​ ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ ​പ്രാ​ബ​ല്യം​ ​ന​ൽ​കും.

ബേ​ക്ക​ൽ​ ​റി​സോ​ർ​ട്ട് ​ഡ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​റീ​സ​ർ​വേ​ ​ന​മ്പ​ർ​ 251​/3​ ​ൽ​പ്പെ​ട്ട​ 1.03​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​റ​വ​ന്യു​ ​ഭൂ​മി​യാ​ക്കി​ ​പി.​എ​ച്ച്.​സി​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ആ​രോ​ഗ്യ​വ​കു​പ്പി​ന് ​ഉ​പ​യോ​ഗാ​നു​മ​തി​ ​ന​ൽ​കും.​ ​ബി.​ആ​ർ.​ഡി.​സി​ ​വി​ട്ടൊ​ഴി​ഞ്ഞ​ ​ഭൂ​മി​ക്ക് ​പ​ക​ര​മാ​യി​ ​പ​ള്ളി​ക്ക​ര​ ​വി​ല്ലേ​ജി​ലെ​ ​പി.​എ​ച്ച്.​സി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ 1.03​ ​ഏ​ക്ക​ർ​ ​സ​ർ​ക്കാ​ർ​ ​ഭൂ​മി​ ​പ​തി​ച്ചു​ ​ന​ൽ​കാ​നും​ ​തീ​രു​മാ​നി​ച്ചു.

ഹാ​ർ​വാ​ർ​ഡ് ​മാ​തൃ​ക​യി​ൽ​ ​സ​യ​ൻ​സ് ​പാ​ർ​ക്ക്
1515​കോ​ടി​യു​ടെ​ ​പ​ദ്ധ​തി

പി.​എ​ച്ച്.​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ഹാ​ർ​വാ​ർ​ഡ് ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​മാ​തൃ​ക​യി​ൽ​ ​ശാ​സ്ത്ര​സാ​ങ്കേ​തി​ക​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളോ​ട് ​ചേ​ർ​ന്ന് ​പ​ഠ​ന​വി​ഷ​യ​ങ്ങ​ളു​ടെ​ ​വ്യാ​വ​സാ​യി​ക​ ​പ​രി​വ​ർ​ത്ത​ന​ ​സാ​ധ്യ​ത​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ ​സം​വി​ധാ​ന​മാ​ണ് ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​സ​ഭ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സ​യ​ൻ​സ്പാ​ർ​ക്ക് ​പ​ദ്ധ​തി.​ഇ​തോ​ടെ​ ​മ​റ്റൊ​രു​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​ക​സ​ന​രീ​തി​കൂ​ടി​ ​സം​സ്ഥാ​ന​ത്ത് ​പ്രാ​വ​ർ​ത്തി​ക​മാ​കു​ക​യാ​ണ്.​സം​സ്ഥാ​ന​ത്ത് 1515​കോ​ടി​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​യാ​ണി​ത്.
ആ​ശ​യ​ങ്ങ​ളെ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ക്കി​ ​മാ​റ്റു​ന്ന​ ​ട്രാ​ൻ​സ​ലേ​ഷ​ണ​ൽ​ ​റി​സ​ർ​ച്ച് ​സെ​ന്റ​റു​ക​ളാ​യാ​ണ് ​സ​യ​ൻ​സ് ​പാ​ർ​ക്കു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​അ​തി​നു​ള്ള​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മൊ​രു​ക്ക​ലാ​ണ് ​പ​ദ്ധ​തി.​അ​ക്കാ​ദ​മി​ക് ​മി​ക​വി​നൊ​പ്പം​ ​നി​ക്ഷേ​പ​സാ​ധ്യ​ത​യും​ ​ഉ​ണ്ടാ​കു​ക​യെ​ന്ന​താ​ണി​തി​ന്റെ​ ​സ​വി​ശേ​ഷ​ത.​കേ​ര​ള​ത്തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​വി​ജ്ഞാ​ന​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ടാ​നും​ ​പാ​ർ​ക്ക് ​സ​ഹാ​യി​ക്കും.​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ൾ​പ്പെ​ടെ​ ​സ്വ​ദേ​ശ​ത്തേ​യും​ ​വി​ദേ​ശ​ത്തേ​യും​ ​ഗ​വേ​ഷ​ക​ർ​ക്കും​ ​ഇ​വി​ടെ​യെ​ത്തി​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ​ ​പൂ​ർ​ണ​ത​ ​വ​രു​ത്താം.​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​നാ​ലു​ ​സ​യ​ൻ​സ് ​പാ​ർ​ക്ക് ​ക​ഴി​ഞ്ഞ​ ​ബ​ജ​റ്റി​ലാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത്.

1515​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ 200​ ​കോ​ടി​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ക്കും.​ 975​ ​കോ​ടി​ ​രൂ​പ​ ​കി​ഫ്ബി​വ​ഴി​യും​ ​ക​ണ്ടെ​ത്തും.​ ​ബാ​ക്കി​ ​തു​ക​ ​വ്യ​വ​സാ​യ​ ​പ​ങ്കാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​ ​സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നാ​കും.​ ​പൊ​തു​–​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ ​പ​ദ്ധ​തി​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​വ്യ​വ​സാ​യ​മേ​ഖ​ല​യും​ ​സ​ഹ​ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​ആ​ദ്യ​പാ​ർ​ക്ക് ​നി​ർ​മ്മി​ക്കു​ക.​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക്യാ​മ്പ​സി​നോ​ട് ​ചേ​ർ​ന്ന്,​ ​ടെ​ക്‌​നോ​സി​റ്റി​യി​ലെ​ 14​ ​ഏ​ക്ക​റി​ലെ​ ​പാ​ർ​ക്ക് ​മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നും​ ​ഇ​തി​ന് ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​നു​മു​ള്ള​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​സ​ഹാ​യ​വും​ ​പാ​ർ​ക്കി​ലു​ണ്ടാ​കും.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ബ്ലോ​ക്ക് ​ചെ​യി​ൻ,​ ​മെ​ഡി​ക്ക​ൽ​ ​ഇ​ല​ക്‌​ട്രോ​ണി​ക്സ്,​ ​മെ​ഡി​ക്ക​ൽ​ ​മെ​റ്റീ​രി​യ​ൽ​സ്,​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​യു​മാ​യും​ ​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​ഹാ​ർ​ഡ്‌​വെ​യ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മേ​ഖ​ല​ക​ൾ​ ​തു​ട​ങ്ങി​ ​ഡി​ജി​റ്റ​ൽ​ ​സാ​ങ്കേ​തി​ക​മേ​ഖ​ല​ക​ൾ​ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കു​ന്ന​സം​വി​ധാ​ന​ങ്ങ​ളാ​ണി​വി​ടെ​ ​ഒ​രു​ക്കു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CABINET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.