SignIn
Kerala Kaumudi Online
Thursday, 28 March 2024 8.12 PM IST

വിജിലൻസിൽ ശുദ്ധികലശം, അഴിമതിക്കാർ കടക്കുപുറത്ത്

vijilance

തിരുവനന്തപുരം: കോഴവാങ്ങിയും ഒത്തുകളിച്ചും അഴിമതിക്കേസുകൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കി വിജിലൻസിനെ ശുദ്ധീകരിക്കാനൊരുങ്ങി സർക്കാർ. പൊലീസിൽ നിന്ന് സി.പി.ഒ മുതൽ എസ്.പി വരെയുള്ളവരെ ഇനി മുതൽ വിജിലൻസിലേക്കെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും സ്വഭാവ പരിശോധനയുടെയും അടിസ്ഥാനത്തിലാകും. ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ളവരെ നിലവിൽ സർക്കാരാണ് നിയമിക്കുന്നത്.

അഴിമതിക്കാരും സ്വഭാവശുദ്ധിയില്ലാത്തതുമായ ഉദ്യോഗസ്ഥർ രാഷ്ട്രീയബന്ധത്തിലൂടെ വിജിലൻസിലെത്തുന്നത് തടയാൻ നിയമനങ്ങൾ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പാനലിൽ നിന്നാക്കണമെന്ന വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.

നിലവിൽ 1400 ഉദ്യോഗസ്ഥരാണ് വിജിലൻസിലുള്ളത്. കോൺസ്റ്റബിൾ മുതൽ എസ്.പി വരെയുള്ള നിയമനത്തിന് എല്ലാ വർഷവും പരീക്ഷ നടത്തും. അഴിമതിവിരുദ്ധ നിയമങ്ങൾ, കുറ്റാന്വേഷണം, തെളിവുശേഖരണം എന്നിവയെക്കുറിച്ചായിരിക്കും ചോദ്യങ്ങൾ. പരീക്ഷ എഴുതിയവരിൽ നിന്നും നിശ്ചിത ശതമാനം മാർക്കുള്ളവരെ ഉൾപ്പെടുത്തി പാനലുണ്ടാക്കും. സ്വഭാവം, കൂട്ടുകെട്ട്, സ്വത്തുക്കൾ, ജീവിതരീതി എന്നിവയെല്ലാം രഹസ്യമായി അന്വേഷിച്ചാവും ഡെപ്യൂട്ടേഷന് അനുമതി നൽകുക. മികച്ച ഉദ്യോഗസ്ഥരെ 5വർഷം വരെ തുടരാൻ അനുവദിക്കും.

വിജിലൻസ് ഉദ്യോഗസ്ഥർ അഴിമതിക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് കണ്ടെത്താൻ ആഭ്യന്തര വിജിലൻസ് സെല്ലും രൂപീകരിച്ചു. കൂടുതൽ കേസുകൾ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥരെ രഹസ്യമായി നിരീക്ഷിക്കാനും ഫോൺവിളി വിവരങ്ങൾ പരിശോധിക്കാനും സെല്ലിന് അധികാരമുണ്ടാവും. വിജിലൻസ് ആസ്ഥാനത്താവും സെൽ പ്രവർത്തിക്കുക.

അഴിമതിക്കേസുകളിൽ അന്വേഷണം കൃത്യതയുള്ളതും ശാസ്ത്രീയവുമാക്കും. കേസുകളിൽ മേലുദ്യോഗസ്ഥരുടെ നിരീക്ഷണവും സൂക്ഷ്മപരിശോധനയുമുണ്ടാവും. തെളിവുശേഖരണത്തിലും കോടതിയിൽ റിപ്പോർട്ട് നൽകുന്നതിലും ജാഗ്രത കൂട്ടും. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെ പൊലീസിലേക്ക് തിരിച്ചയയ്ക്കും. അരലക്ഷം കോഴവാങ്ങി കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരായ കേസ് വിജിലൻസിന്റെ പിശകാണെന്ന് കോടതിയിൽ അപേക്ഷ നൽകി സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി പി. വേലായുധൻ നായർ എഴുതിത്തള്ളിയ സാഹചര്യത്തിലാണ് നടപടി.

ഒത്തുകളിച്ചാൽ

അഴിമതിക്കേസ്

1.പ്രതികളുമായി ഒത്തുകളിക്കുന്നവർക്കെതിരെ പ്രതികൾക്ക് മേൽ ചുമത്തുന്ന അതേ കുറ്റം ചുമത്തി കേസെടുക്കും. ഇതുവരെ അച്ചടക്കനടപടി, സസ്പെൻഷൻ എന്നിവയായിരുന്നു ശിക്ഷ.

2.അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയായാൽ, കൈക്കൂലിക്കേസിലെ അറസ്റ്റും റെയ്ഡും റിമാന്റുമടക്കം എല്ലാ നടപടികൾക്കും വിധേയമാക്കും.

''അഴിമതിക്കേസുകളിൽ ഒത്തുകളിയോ അട്ടിമറിയോ കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. വിജിലൻസിലെ എല്ലാവരെയും രഹസ്യമായി നിരീക്ഷിക്കും""

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

കൈ​ക്കൂ​ലി​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഡി​വൈ.​എ​സ്.​പി
എ​ഴു​തി​ത്ത​ള്ളി​യ​ ​കേ​സ് ​പു​ന​ര​ന്വേ​ഷി​ക്കും

​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​ഓ​ഫീ​സി​ലും​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധന


തി​രു​വ​ന​ന്ത​പു​രം​:​ 25000​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ര​ക്ഷി​ക്കാ​ൻ​ ​അ​ര​ല​ക്ഷം​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​വി​ജി​ല​ൻ​സ് ​സ്പെ​ഷ്യ​ൽ​ ​സെ​ൽ​ ​ഡി​വൈ.​എ​സ്.​പി​ ​വേ​ലാ​യു​ധ​ൻ​ ​നാ​യ​ർ​ ​എ​ഴു​തി​ത്ത​ള്ളി​യ​ ​കേ​സ് ​പു​ന​ര​ന്വേ​ഷി​ക്കും.​ ​ഇ​ക്കാ​ര്യം​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​തി​രു​വ​ല്ല​ ​മു​നി​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​നാ​രാ​യ​ണ​ന്റെ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​കേ​സ് ​വേ​ലാ​യു​ധ​ൻ​ ​നാ​യ​ർ​ ​ഒ​തു​ക്കി​ത്തീ​ർ​ത്തെ​ന്നാ​ണ് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഡി​വൈ.​എ​സ്.​പി​ ​ശ്യാം​കു​മാ​റി​നാ​ണ് ​അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല.​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​യാ​വും​ ​പു​ന​ര​ന്വേ​ഷ​ണം.​ ​വേ​ലാ​യു​ധ​ൻ​ ​നാ​യ​രു​ടെ​ ​ഓ​ഫീ​സി​ലും​ ​വി​ജി​ല​ൻ​സ് ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ബു​ധ​നാ​ഴ്ച​ ​ക​ഴ​ക്കൂ​ട്ട​ത്തെ​ ​വീ​ട്ടി​ലെ​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​മു​ങ്ങി​യ​ ​ഇ​യാ​ളെ​ ​ഇ​തു​വ​രെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ഡി​വൈ.​എ​സ്.​പി​യാ​യി​രി​ക്കെ​യാ​ണ് ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​കേ​സ് ​എ​ഴു​തി​ത്ത​ള്ളി​യ​ത്.​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​രേ​ഖ​ക​ളും​ ​അ​വി​ടെ​ ​നി​ന്ന് ​വി​ജി​ല​ൻ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​മു​ൻ​പ് ​വേ​ലാ​യു​ധ​ൻ​ ​നാ​യ​ർ​ ​ജോ​ലി​ ​ചെ​യ്ത​ ​എ​ല്ലാ​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​നി​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ന്വേ​ഷി​ച്ച​ ​കേ​സു​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളും​ ​ശേ​ഖ​രി​ച്ചു.​ ​സം​ശ​യ​മു​ള്ള​ ​ഫ​യ​ലു​ക​ൾ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​വേ​ലാ​യു​ധ​ൻ​ ​നാ​യ​രു​ടെ​ ​മ​ക​ൻ​ ​ശ്യാം​ലാ​ലി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ​നാ​രാ​യ​ണ​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​പ​ണ​മെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​ശ്യാം​ലാ​ൽ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ബി​സി​ന​സ് ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​പ​ല​രി​ൽ​ ​നി​ന്നും​ ​പ​ണ​മെ​ത്താ​റു​ണ്ടെ​ന്നു​മാ​ണ് ​ഡി​വൈ.​എ​സ്.​പി​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രു​ടെ​യും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​വി​ജി​ല​ൻ​സ് ​ബാ​ങ്കു​ക​ൾ​ക്ക് ​ക​ത്ത് ​ന​ൽ​കും.

ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ത​ട്ടി​പ്പിൽ
കേ​സെ​ടു​ക്കാ​ൻ​ ​വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ഏ​ജ​ന്റു​മാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചേ​ർ​ന്ന് ​വ്യാ​‌​ജ​ന്മാ​ർ​ക്ക​നു​വ​ദി​ച്ച് ​വി​ഹി​തം​ ​കൊ​ള്ള​യ​ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​വി​ജി​ല​ൻ​സ് ​തീ​രു​മാ​നം.​ ​ത​ട്ടി​പ്പു​ ​ന​ട​ത്തി​യ​ ​ഡോ​ക്ട​ർ​മാ​ർ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ഏ​ജ​ന്റു​മാ​ർ,​ ​അ​പേ​ക്ഷ​ക​ർ​ ​എ​ന്നി​വ​രെ​ ​പ്ര​തി​ക​ളാ​ക്കാ​ൻ​ ​വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഓ​രോ​ ​ത​ട്ടി​പ്പി​ലും​ ​പ്ര​ത്യേ​കം​ ​കേ​സെ​ടു​ക്കും.​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.
തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ൽ​ 15​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യും.​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​തെ​ളി​വു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​ത​ട്ടി​പ്പു​ക​ളി​ലാ​വും​ ​ആ​ദ്യം​ ​കേ​സെ​ടു​ക്കു​ക.​ ​ശേ​ഷി​ക്കു​ന്ന​വ​യി​ൽ​ ​വി​ശ​ദ​മാ​യ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​ഇ​ട​പാ​ടു​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​വ​മ്പ​ൻ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മ​രി​ച്ച​വ​രു​ടെ​ ​പേ​രി​ൽ​ ​പോ​ലും​ ​പ​ണം​ ​ത​ട്ടി​യ​താ​യി​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​റ​വ​ന്യൂ​ ​ഓ​ഫീ​സു​ക​ളി​ലും​ ​അ​പേ​ക്ഷ​ക​രു​ടെ​ ​വീ​ടു​ക​ളി​ലു​മ​ട​ക്കം​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തി.​ ​ആ​ധാ​റു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​വ​ണം​ ​പ​ണം​ ​ന​ൽ​കേ​ണ്ട​ത് ​എ​ന്ന​ത​ട​ക്കം​ ​ശു​പാ​ർ​ശ​ക​ൾ​ ​വി​ജി​ല​ൻ​സ് ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റി​യി​ട്ടു​ണ്ട്.

​വൈ​ദേ​കം​ ​റി​സോ​ർ​ട്ട് ​വി​വാ​ദം:
വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തെ​ ​രൂ​പീ​ക​രി​ക്കാൻ
വി​ജി​ല​ൻ​സ് ​അ​നു​മ​തി​ ​തേ​ടി

ക​ണ്ണൂ​ർ​:​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ജ​യ​രാ​ജ​ന്റെ​ ​കു​ടും​ബ​ത്തി​ന് ​പ​ങ്കാ​ളി​ത്ത​മു​ള്ള​ ​മോ​റാ​ഴ​യി​ലെ​ ​വൈ​ദേ​കം​ ​റി​സോ​ർ​ട്ടി​നെ​തി​രാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തെ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​തേ​ടി​ ​വി​ജി​ല​ൻ​സ്.​ ​സാ​ങ്കേ​തി​ക​ ​കാ​ര്യ​ങ്ങ​ളി​ലെ​ ​വ്യ​ക്ത​ത​യ്ക്ക് ​വേ​ണ്ടി​യാ​ണ് ​വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തെ​ ​രൂ​പീ​ക​രി​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ക്കും​ ​സ​ർ​ക്കാ​രി​നും​ ​വി​ജി​ല​ൻ​സ് ​ക​ണ്ണൂ​ർ​ ​യൂ​ണി​റ്റ് ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ക്ക് ​ശേ​ഷം​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.
റി​സോ​ർ​ട്ട് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​വി​ജി​ല​ൻ​സ് ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​യി​ലും​ ​വൈ​ദേ​കം​ ​റി​സോ​ർ​ട്ടി​ലും​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​ക്ര​മ​ക്കേ​ട് ​ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ​വി​ജി​ല​ൻ​സ് ​പ​റ​യു​ന്ന​ത്.​ ​വി​ദ​ഗ്ദ്ധ​ ​സം​ഘ​ത്തി​ന്റെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മേ​ ​കേ​സെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​വി​ജി​ല​ൻ​സ് ​തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ.
പ​രാ​തി​ക്കാ​ര​നി​ൽ​ ​നി​ന്നും​ ​ഫോ​ണി​ലൂ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​കേ​സെ​ടു​ക്കേ​ണ്ടി​ ​വ​ന്നാ​ൽ​ ​പ​രാ​തി​ക്കാ​ര​ന്റെ​ ​വി​ശ​ദ​മാ​യ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​അ​തേ​സ​മ​യം,​ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​ ​ഇ.​പി.​ജ​യ​രാ​ജ​ന്റെ​ ​ഭാ​ര്യ​യു​ടെ​യും​ ​മ​ക​ന്റെ​യും​ ​പേ​രി​ലു​ള്ള​ ​ഓ​ഹ​രി​ക​ൾ​ ​വി​ൽ​ക്കാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ര​ണ്ടു​ ​പേ​ർ​ക്കു​മാ​യി​ 91​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഓ​ഹ​രി​യാ​ണ് ​റി​സോ​ർ​ട്ടി​ലു​ള്ള​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIGILENCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.