ന്യൂഡൽഹി: കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. രാഹുലിന് മാത്രമായി ഭരണഘടന പരിരക്ഷ നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
അറുപത് വർഷം രാജ്യം ഭരിച്ച ദേശീയ പാർട്ടി നേതാവിന് ചേർന്നതല്ല രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകൾ. രാഹുലിന്റെ ധാർഷ്ട്യമാണ് രാജ്യം കാണുന്നത്. ഇന്ദിരഗാന്ധി അധികാരം ഉപയോഗിച്ച് കോടതി വിധികളെ അട്ടിമറിക്കാൻ ശ്രമിച്ചത് നാം കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ അതും ചെയ്തേനെയെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |