ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 2023 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ നീതു ഘൻഘാസ് സ്വർണം നേടി. ഫൈനലിൽ മംഗോളിയയുടെ ലുട്‌സായ്ഖാണ അൾട്ടാൻസെറ്റ്സെഗിനെ തകർത്താണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 5-0 എന്ന സ്കോറിനാണ് നിതു വിജയം നേടിയത്.
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിതയാണ് നീതു. മേരികോം, ലായ്ശ്രാം സരിതദേവി, ജെന്നി, ലേഖ, നിഖാത് സരീൻ എന്നിവരാണ് ഇതിന് മുമ്പ് ഊ നേട്ടം സ്വന്തമാക്കിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |