ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബോക്സിംഗ്ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്വർണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ ബോക്സിംഗിൽ നിഖാത് സരീനാണ് സ്വർണം നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച നിഖാത് സരിൻ ഫൈനലിൽ വിയറ്റ്നാം താരമായ നുയൻ തി ടാമിനെയാണ് പരാജയപ്പെടുത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ താരത്തിന്റെ രണ്ടാംസ്വർണമാണിത്.
നേരത്തെ 2022 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. ലോകബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നിഖാത് സരിൻ. മേരികോമാണ് ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത. 2022ൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും നിഖാത് സരിൻ സ്വർണം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |