തിരുവനന്തപുരം: കൈ കാണിച്ചിട്ട് വാഹനം നിറുത്തിയില്ലെന്ന കാരണത്താൽ സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പിണറായി വിജയന്റെ പൊലീസിന്റെ നടപടി കിരാതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തൃപ്പൂണിത്തുറ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കണ്ണിൽ പൊടിയിടുന്ന നടപടി എടുത്ത് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ കോൺഗ്രസ് അതിനെ ശക്തമായ തെരുവിൽനേരിടും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചതുപോലെ സാധാരണക്കാരുടെമേൽ കുതിര കയറുന്ന മനോനിലയാണ് പൊലീസിന്. മുഖ്യമന്ത്രിയുടെ ഭാഷയിൽ ഇത് വെറും ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |