തിരുവനന്തപുരം : മലയാളികളെ ചിരിപ്പിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തികാടിന്റെയും ഇന്നസെന്റിന്റേയും. നാടോടിക്കാറ്റ്, മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, പിൻഗാമി, ഭാഗ്യദേവത, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഒടുവിൽ, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരെ പോലെ അന്തിക്കാട് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്റും,
പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ സത്യൻ അന്തിക്കാട് എത്തി. തന്റെ പ്രിയനടനും സുഹൃത്തുമായ ഇന്നസെന്റിനെ ഭൗതീക ദേഹം കണ്ടുനിൽക്കാനാകാതെ സത്യൻ അന്തിക്കാട് പൊട്ടിക്കരഞ്ഞു. മുൻമന്ത്രി വി.എസ്. സുനിൽകുമാറിനെ ചേർത്തുപിടിച്ചാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.
കടവന്ത്ര ഇൻഡർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ പ്രിയസഹപ്രവർത്തകനെ കാണാൻ നിരവധി സഹപ്രവർത്തകരാണ് എത്തിയത്. പലരും സങ്കടം പിടിച്ചുനിറുത്താനാകാതെ പൊട്ടിക്കരഞ്ഞു, പ്രിയനടനെ കാണാൻ
ആയിരക്കണക്കിന് ജനങ്ങളും എത്തി. നടനെ കാണാൻ ആയിരക്കണക്കിന് ജനങ്ങളും എത്തി.
ഇരിങ്ങാലക്കുട ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പി കെ ശ്രീമതി, മന്ത്രി എം ബി രാജേഷ് തുടങ്ങി പ്രമുഖർ ഉൾപ്പടെ ആയിരങ്ങൾ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. അഞ്ച് മണിയ്ക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി . നാളെ രാവിലെ ഒൻപതരവരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പത്തരയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം. മാതാപിതാക്കൾക്കരികിലാണ് അന്ത്യവിശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |