ന്യൂഡൽഹി/കൊച്ചി: രാജ്യത്തെ തായ്‌ക്വോണ്ടോ കായികരംഗത്തെ വിപ്ലവത്തിനും, അന്താരാഷ്ട്ര ചാമ്പ്യൻമാരെ വാർത്തെടുക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ തായ്‌ക്വോണ്ടോ പ്രീമിയർ ലീഗ് (ടി.പി.എൽ) പ്രഖ്യാപിച്ചു. ജൂണിൽ ഡൽഹിയിൽ നടക്കുന്ന ഫ്രാഞ്ചൈസി മോഡൽ ലീഗിൽ ഹൈദരാബാദ്, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം, ഡൽഹി, ബംഗളൂരു, ഡെറാഡൂൺ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളായിരിക്കും മത്സരിക്കുക. ടീം ഫോർമാറ്റിലായിരിക്കും ടി.പി.എൽ. ഓരോ ടീമിലും അഞ്ച് താരങ്ങൾ മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |