
കറന്‍സികളുടെ ഉപയോഗം ഡിജിറ്റല്‍ പണമിടപാട് വ്യാപകമായതോടെ വലിയ അളവില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇന്നും കള്ളനോട്ടുകള്‍ സജീവമാണ്. പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന ലുക്കിലാണ് കള്ളനോട്ടുകള്‍ ഇറങ്ങുന്നത്. പലപ്പോഴും കാഴ്ചയില്‍ ഇവ തിരിച്ചറിയുക അത്ര എളുപ്പമല്ല. കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം നോട്ടുകളില്‍ തന്നെയുണ്ട്. കറന്‍സി നോട്ടുകളുടെ അരികിലായി കാണുന്ന വരകളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം.
കറന്‍സികള്‍ അച്ചടിക്കുമ്പോള്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില അടയാളങ്ങളും നോട്ടുകളില്‍ നല്‍കാറുണ്ട്. തിരശ്ചീന, കോണോടുകോണ്‍ വരകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ ഒറിജിനലോ അതോ വ്യാജനോയെന്ന് തിരിച്ചറിയുന്നത്. ഈ വരകളെ ബ്ലീഡ് മാര്‍ക്കുകളെന്നാണ് അറിയപ്പെടുന്നത്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിനാണ് ഈ മാര്‍ക്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്‍കിയിരിക്കുന്നത്. ബ്രെയില്‍ ഫീച്ചര്‍ എന്നാണ് നോട്ടുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയെ അറിയപ്പെടുന്നത്.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 20 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളില്‍ എല്ലാം തന്നെ ഈ മാര്‍ക്കുകള്‍ കാണാന്‍ കഴിയും എന്നാല്‍ 10 രൂപയുടെ നോട്ടില്‍ ഈ അടയാളങ്ങള്‍ നല്‍കാറില്ല. പല നോട്ടുകളിലും പല ആകൃതിയിലാണ് ഈ അടയാളങ്ങള്‍ നല്‍കാറുള്ളത്. 100 രൂപയുടെ നോട്ടില്‍ അടയാളം ത്രികോണാകൃതിയിലാണെങ്കില്‍ 500 രൂപയില്‍ ഇത് വൃത്താകൃതിയിലാണ്. 50 രൂപയുടെ നോട്ടില്‍ ചതുരം 200 രൂപയുടെ നോട്ടില്‍ എച്ച് ആകൃതി എന്നിങ്ങനെയാണ് അടയാളങ്ങള്‍ നല്‍കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |