കൊല്ലം: നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതിയെ കഴിഞ്ഞദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതി പാങ്ങലുകാട് സ്വദേശി അന്‍സിയ ഇപ്പോൾ റിമാൻഡിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവം വിവാദമായതോടെ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഇപ്പോഴിതാ മാദ്ധ്യമപ്രവർത്തകർക്കു നേരെയും ഭീഷണി ഉയർത്തുന്ന അൻസിയയുടെ ദൃശ്യങ്ങൾ വൈറലാവുകയാണ്.
ഫോട്ടോ എടുക്കുന്നതെന്തിനാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. എന്നെ അറസ്‌റ്റ് ചെയ‌്തുകൊണ്ടുവന്നതാ, നിങ്ങളെന്തിനാ ഫോട്ടോ എടുക്കുന്നേ? ഷൂട്ടിംഗ് നടക്കുന്നോ ഇവിടെ? ക്യാമറ ഓഫ് ചെയ്യ് എന്ന് പറഞ്ഞായിരുന്നു വനിതാ ഗുണ്ടായായ അൻസിയയുടെ ഭീഷണി.
പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ സിനിമയെ വെല്ലും എറ്റുമുട്ടൽ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം. ഇതിനെക്കുറിച്ച് ചോദിക്കാനായി അൻസിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താൻ എടുത്തില്ലെന്ന് പറഞ്ഞിട്ടും അൻസിയ കേട്ടില്ല. തുടർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യൽക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
നേരത്തേയുണ്ടായ സംഘർഷത്തിന്റെ പേരിൽ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിയയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഇവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
തെറിപ്പൂരവും കരാട്ടെയും മെയിന്, കടയ്ക്കലിനെ വലച്ച അൻസിയ കീഴടങ്ങി | Ansiya Beevi | Kollam __ Ansiya Beevi _ Kollamതെറിപ്പൂരവും കരാട്ടെയും മെയിന്, കടയ്ക്കലിനെ വലച്ച അൻസിയ കീഴടങ്ങി | Ansiya Beevi | Kollam
#kollam #ansiyabeevi #goon
Posted by Keralakaumudi on Wednesday, 29 March 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |