
തൃശൂർ: ഇടതുമുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായി പൊലീസ് പ്രവർത്തിക്കുന്നുവെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീതി നിർവഹണത്തിന് ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നീതി നിഷേധകരും ജനാധിപത്യ അവകാശങ്ങളുടെ ലംഘകരുമായി. ഇത് പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്നതാണ്.
പൊലീസിലെ ക്രിമിനലുകൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിച്ച് മുന്നണിയുടെ പൊലീസ് നയം സംരക്ഷിക്കണം. കെ സ്വിഫ്റ്റിന്റെ മറവിലുള്ള കരാർ നിയമനം അവസാനിപ്പിക്കണം. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പൂട്ടാനുള്ള നീക്കത്തിൽ നിന്നു പിൻമാറി പൊതുഗതാഗത സംവിധാനം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, വൈസ് പ്രസിഡന്റ് പ്രസാദ് പറേരി, ജില്ലാപ്രസിഡന്റ് ബിനോയ് ഷെബീർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |