തിരുവനന്തപുരം: ട്രെയിനിന് തീവച്ച ഷാരൂഖിനെ പിടികൂടിയെങ്കിലും ആക്രമണത്തിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമായിട്ടില്ല. കേരളത്തിൽ ഒരിടത്തും ജോലി ചെയ്തിട്ടില്ലാത്ത പ്രതി തീവയ്പിന് മാത്രമായി ഇവിടെയെത്തിയതും കോഴിക്കോട് തിരഞ്ഞെടുത്തതിലുമെല്ലാം ദുരൂഹതയുണ്ട്.
ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ
1. ട്രെയിനിന് തീവച്ച ശേഷം കണ്ണൂർ വരെ എങ്ങനെയെത്തി
2. പൊലീസിനെ വെട്ടിച്ച് ഒരു ദിവസം കണ്ണൂരിൽ എവിടെ ഒളിച്ചു
3. പൊലീസ് ജാഗ്രതയിലായിരിക്കെ പ്രതി എങ്ങനെ യാത്ര ചെയ്തു
4. കണ്ണൂർ സ്റ്രേഷനിലെ സി.സി ടിവിയിലുള്ള നാലംഗസംഘത്തിലുള്ളത് ഷാരൂഖോ
5. ട്രെയിനിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് കരുതുന്ന രണ്ടു പേർ എവിടെ
6. ഏതെങ്കിലും തീവ്രവാദ സംഘടനയിലെ അംഗമാണോ
7. ഷാരൂഖിന് തീവ്രവാദി - ക്രിമിനൽ പശ്ചാത്തലമുള്ള കൂട്ടുകെട്ടുണ്ടോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |