മുണ്ടക്കയം . ഈസ്റ്റർ, വിഷു ആഘോഷം കണക്കിലെടുത്ത് മലയോര മേഖലയിലെ വനാതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് വ്യാജ മദ്യ നിർമ്മാണം വ്യാപകമാകുന്നു. ഇതേ തുടർന്ന് മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ പൊലീസും, എക്‌സൈസും പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസം മുണ്ടക്കയം വെള്ളനാടി പാലയ്ക്കാതടം ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായം പിടികൂടിയിരുന്നു. കൂടാതെ പെരുവന്താനം പൊലീസ് നടത്തിയ തെരച്ചിലിൽ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇ ഡി കെ ഭാഗത്ത് നിന്ന് കോട പിടികൂടി. മുണ്ടക്കയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. നാർക്കോട്ടിക് കേസുകളും മേഖലയിൽ വർദ്ധിച്ച് വരികയാണ്. കഞ്ചാവും എം ഡി എം എ പോലെയുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലാണ് ഇവ എത്തിക്കുന്നത്. മുൻപ് കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന പല യുവാക്കളും ഇപ്പോൾ എം ഡി എം എയിലേക്ക് തിരിഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ലഹരി ഏറെ നേരം നീണ്ടുനിൽക്കുമെന്നതാണ് യുവാക്കളെ ഇതിലേക്ക് കൂടുതലായി ആകർഷിക്കുന്നത്.
നിരോധിത പുകയില ഉത്പന്നങ്ങലും സുലഭം
പെട്ടിക്കടകളിൽ വരെ നിരോധിത പുകയില ഉത്പന്നങ്ങളും ലഭ്യമാണ്. വാഹനങ്ങളിൽ ഉപഭോക്താക്കൾക്ക് സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന സംഘങ്ങളും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് കച്ചവടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |