കോഴിക്കോട്: കുട്ടികളിൽ കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനും സി.സി.എൽ സിമന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല അത്‌ലറ്റിക്‌സ് പരിശീലന ക്യാമ്പ് ഈമാസം 25 മുതൽ ജില്ലയിലെ 11 കേന്ദ്രങ്ങളിൽ ആരംഭിക്കും.
വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 15 ദിവസത്തെ പരിശീലന ക്യാമ്പാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു കേന്ദ്രത്തിൽ 50 വിദ്യാർത്ഥിക്കൾക്കാണ് പ്രവേശനം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 25 ന് കുന്ദമംഗലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. കുട്ടികൾക്ക് വേണ്ടിയുള്ള ജേഴ്‌സി, ഭക്ഷണം തുടങ്ങിയവ നൽകുന്നതിനോടൊപ്പം ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ പരിശീലകരാണ് ഇതിന് നേതൃത്വം നൽകുന്നത്. 150 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 20 നകം 9745819485, 8281718979 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ജില്ലാ സീനിയർ, വെറ്ററൻസ് അത്‌ലറ്റിക്ക് മീറ്റ് മേയ് 14,15 തീയതികളിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്നും അസോസിയേഷൻ അറിയിച്ചു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി , സെക്രട്ടറി കെ. എം. ജോസഫ്, കേരള സ്‌പോർട്‌സ് കൗൺസിൽ അംഗം ടി. എം. അബ്ദുറഹിമാൻ , ഇബ്രാഹിം ചീനിക്ക , ട്രഷറർ ഹർഷൻ കുമാർ. കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |