കിളിമാനൂർ:കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ആദരം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പ്രഥമാദ്ധ്യാപകരെ ആദരിച്ചു.സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ്.ജവാദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ.സാബു സ്വാ ഗതം പറഞ്ഞു.ബി.ആർ.സിക്ക് കീഴിലെ എട്ട് പഞ്ചായത്തുകൾക്കുള്ള ആദരം അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നൽകി.
കിളിമാനൂരിലെ മാധ്യമ പ്രവർത്തകർക്കുള്ള ആദരം ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധയും,ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുമുള്ള ആദരം ജില്ല പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണനും സമർപ്പിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡ ൻറുമാരായ കെ.രാജേന്ദ്രൻ,ജി.ശാന്തകുമാരി, ഡി.സ്മിത,ബേബി രവീന്ദ്രൻ,എം.ഹസീന, എം.ബിജുകുമാർ,കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,കിളിമാനൂർ എ.ഇ.ഒ വി.എസ്.പ്രദീപ്,ഡോ.വി.സുലഭ, ഡി.പി.ഒമാരായ ബി.ശ്രീകുമാരൻ,എ.സന്ധ്യ, റെനി ജി.വർഗീസ്,കെ.എ.ഷാഹിന,എസ്.എൽ. അനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |