കോഴിക്കോട് : കോർപ്പറേഷൻ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഭരണാധികാരികൾ കൂട്ടമായി കേരളത്തിന് പുറത്ത് ഒരാഴ്ചയായി കഴിയുകയാണെന്നും ഭരണം രംഗം പൂർണ സ്തംഭനത്തിലാണെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം ആരോപിച്ചു.
മേയറും ഡെപ്യൂട്ടി മേയറും ചില ചെയർമാൻമാരും ഉദ്യോഗസ്ഥരും കേരളത്തിന് പുറത്ത് പോയത് എന്തിനാണെന്ന് വ്യക്തമാക്കണം. കൗൺസിലർമാർക്ക് ഇക്കാര്യം അറിയില്ല. ഒന്നാം തീയതിയോടു കൂടി കേരളം വിട്ടു.
സുപ്രധാനമായ ഭരണ നടപടികൾ സ്വീകരിക്കേണ്ട ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ അവരുടെ അഭാവം ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിച്ചു. വാർഷിക പദ്ധതിയെകുറിച്ചും നികുതി വരുമാനത്തെ കുറിച്ചും അവകാശവാദം ഉന്നയിക്കുമ്പോൾ യഥാർത്ഥ വസ്തുത എന്താണെന്ന് കൃത്യമായി പറയാൻ മേയറും ഡെപ്യൂട്ടി മേയറും തയ്യാറാക്കണം .
വസ്തുനികുതി 90ശതമാനവും തൊഴിൽ 97 ശതമാനവും പിരിച്ചു എന്ന അവകാശവാദം കണക്കിലെ കളികൾ മാത്രമാണ്. മാന്വൽ കണക്കിലെ ഈ നടപടികൾ സർക്കാർ നിർദ്ദേശിച്ച സഞ്ചയ സോഫ്റ്റ്‌വെയർ കണക്കിനെക്കാളും 50 ശതമാനത്തോളം കുറവാണ്.
ഞെളിയൻ പറമ്പിലെ ബയോമൈനിംഗ് പ്രവർത്തിയുടെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വം വഹിക്കേണ്ട ഭരണാധികാരികൾ സ്ഥലത്തില്ലാത്തത് അനാസ്ഥയാണ്.സുപ്രധാനമായ ഭരണകാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാണ്. അവധി നാളുകളിൽ അനധികൃത നിർമ്മാണം തടയാൻ കോർപ്പറേഷൻ ഓഫീസിലെ ഏതാനും ജൂനിയർ ഉദ്യോഗസ്ഥന്മാരെ ഉത്തരവാദിത്വം ഏൽപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ല.കോർപ്പറേഷൻ ഓഫീസിന് തൊട്ടു മുമ്പിൽ രണ്ട് പ്രധാനപ്പെട്ട നിർമ്മാണം നടക്കുന്നു. അത് തടയാൻ നേതൃത്വം ചെയ്യാറുണ്ടോ . തുറമുഖ വകുപ്പിന്റെ കെട്ടിടത്തിൽ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ സർവ സീമകളും ലംഘിച്ച പ്രവൃത്തിയാണ് നടക്കുന്നത്.കെട്ടിട നിർമ്മാണ ഫീസ് കുത്തനെ വർധിപ്പിച്ചതിൽ യോഗം പ്രതിഷേധിച്ചു.കൗൺസിലിന്റെ സാധാരണ യോഗം വിളിച്ചു കൂട്ടാൻ മേയർ തയ്യാറാകണം ഒരു മാസത്തിലേറെയായി കൗൺസിൽ യോഗം നടന്നിട്ട് . . യോഗത്തിൽ യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ. സി. ശോഭിത അദ്ധ്യക്ഷത വഹിച്ചു കെ. മൊയ്തീൻ കോയ, എസ് .കെ. അബൂബക്കർ .പി. ഉഷാദേവി ,എം.സി. സുധാമണി, ആയിഷ ബി പാണ്ടിശാല, കവിത അരുൺ, കെ. നിർമ്മല, കെ. പി. രാജേഷ് കുമാർ, എം. മനോഹരൻ, ഡോ. പി. എൻ. അജിത, സൗഫിയ അനീസ് , കെ. റംലത്ത് , അജിബാ ഷമീൽ, അൽഫോൺസ മാത്യു,. സാഹിദ സുലൈമാൻ ഓമന മധു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |