തൃശൂർ: പീഢാനുഭവ സ്മരണ പുതുക്കി നാടെങ്ങും ദുഃഖവെള്ളി ആചരിച്ചു. ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ ഓർമ്മകളുമായി വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനകളും നടന്നു. നഗരികാണിക്കൽ യാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ലൂർത്ത് കത്തീഡ്രൽ, പുത്തൻപള്ളി എന്നിവിടങ്ങളിൽ നഗരി കാണിക്കൽ നടന്നു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന കുരിശിന്റെ വഴിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പോളി കണ്ണൂക്കാടൻ, മാർ ടോണി നീലങ്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി. ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിർത്തെഴന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |