പൂച്ചാക്കൽ: ആർട്ട് ഓഫ് ലിവിംഗ് തൃച്ചാറ്റുകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ 22, 23 തീയതികളിൽ പ്രജ്ഞയോഗ (ഇന്റ്യൂഷൻ പ്രോസസ്) നടക്കും. കുട്ടികളിൽ ഉൾക്കാഴ്ച വളർത്തി ശരിയായ ചിന്തകൾ ശരിയായ സമയത്ത് ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കുന്ന പ്രക്രിയയാണ് പ്രജ്ഞയോഗ . ഇതിലൂടെ കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. 5 മുതൽ 8 വയസു വരെയുള്ളവർക്ക് രാവിലേയും, 8 മുതൽ 18 വയസു വരെയുള്ളവർക്ക് ഉച്ച കഴിഞ്ഞും എന്ന രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9645836280 എന്ന നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |