അമ്പലപ്പുഴ: തീരദേശവാസികളുടെ പ്രശ്നപരിഹാരത്തിനായി ഫിഷറീസ് വകുപ്പ് നടത്തുന്ന തീരസദസിന്റെ അമ്പലപ്പുഴ മണ്ഡലംതല രജിസ്ട്രേഷന് തുടക്കമായി. 15 കേന്ദ്രങ്ങളിലാണ് പരാതികളും അപേക്ഷകളും സ്വീകരിക്കുന്നത്. തോട്ടപ്പളളി ഫിഷറീസ് സ്‌റ്റേഷൻ, ഒറ്റപ്പന കരയോഗം, പുന്തല മത്സ്യഭവൻ, പഞ്ചായത്ത് ഓഫീസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മത്സ്യഭവൻ, അമ്പലപ്പുഴ വടക്ക് മത്സ്യഫെഡ് മണ്ണെണ്ണ ബങ്ക് ഹാൾ, ഷൺമുഖ മാലിപ്പുര, പുന്നപ്ര തെക്ക് മഡോണ പള്ളി കമ്മ്യൂണിറ്റി ഹാൾ, വിജ്ഞാന പ്രദായിനി വായനശാല, വിയാനി പാരിഷ് ഹാൾ, സി.വൈ.എം.എ യു .പി സ്കൂൾ, പുന്നപ്ര വടക്ക് പഞ്ചായത്ത് പള്ളി ഹാൾ, അറക്കൽ പള്ളി ഹാൾ, എസ്.എൻ വായനശാല, ബീച്ച് സംഘം ഓഫീസ് എന്നിവിടങ്ങളിൽ പരാതികൾ രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |