കൊച്ചി: കലയുടെ വസന്തകാലമൊരുക്കിയ കൊച്ചി-മുസിരിസ് ബിനാലേയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്ച കൊടിയിറക്കം. ഡർബാർഹാൾ മൈതാനിയിൽ വൈകിട്ട് ഏഴിന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് എന്ന പരിപാടിയോടെയാണ് സമാപനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്ത മേള ഡിസംബർ 12നാണ് തുടങ്ങിയത്.
എറണാകുളത്തെയും ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും 16 വേദികളെ സംഗീതം, സാഹിത്യം, സിനിമ, ഇൻസ്റ്റലേഷനുകൾ, ചിത്രങ്ങൾ എന്നിവ സമ്പന്നമാക്കിയ ദിനങ്ങളാണ് കടന്നുപോകുന്നത്. ബിനാലെയിൽ തിങ്കളാഴ്ച അഞ്ചുവരെയാണ് പ്രവേശനം.പരിസ്ഥിതിപ്രശ്‌നങ്ങൾ, സാമൂഹിക വിഷയങ്ങൾ, അഭയാർത്ഥി പ്രശ്‌നങ്ങൾ, കൊവിഡ് പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബിനാലേ വേദിയിൽ ചർച്ചയായി. കൊവിഡ് സാഹചര്യത്തിൽ 2020ലും 22ലും ഒഴിവാക്കിയിരുന്നതിനാൽ ഇത്തവണ ആഘോങ്ങളേറെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |