പത്തനംതിട്ട : ദു:ഖവെള്ളി ദിനത്തിൽ പുത്തൻപീടിക ഗാർഡിയൻ എയ്ഞ്ചൽസ് പള്ളിയിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കി പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. കുരിശിന്റെ വഴിയും കുരിശാരാധനയ്ക്കും പരിശുദ്ധ കുർബാനയ്ക്കും ശേഷം നഗരി കാണിക്കൽ ശുശ്രൂഷ നടന്നു. രാവിലെ 6.30 മുതൽ ഇടവക വികാരി ഫാദർ ലോറൻസ് തയ്യിലിന്റെ കാർമികത്വത്തിൽ ആരംഭിച്ച ശുശ്രൂഷകൾ രാത്രി 12 മണിയോടെ സമാപിച്ചു. ഫാദർ സണ്ണി, ഡീക്കൻ ജോബിൻ ജോർജ്ജ്, ബ്രദർ രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |